Holy Family Forane Church, 14th Main, Hongasandra, Begur Main Road, Bangalore, Karnataka, India
holyfamilyforane@gmail.com
+919606039917
Mathruvedhi
MATHRU JYOTHIS

Established On: 30th March 2003

History

ഹോളി ഫാമിലി ഇടവകയിൽ 2003 മാർച്ച് 30 ന് അന്നത്തെ വികാരിയായിരുന്ന Rev .Fr . ഫ്രാൻസിസ് തോണിപ്പാറയുടെ നേതൃത്വത്തിൽ മാതൃ ജ്യോതിസ് എന്ന പേരിൽ അമ്മമാരുടെ പ്രാർഥന കൂട്ടായ്മ രൂപം കൊണ്ടു. ഈ കൂട്ടായ്മ ഇന്ന് മാതൃവേദി എന്ന പേരിൽ വളരെ സംഘടിതവും സൗഹാർദ്രപരവുമായി തുടർന്ന് കൊണ്ടിരിക്കുന്നു. അന്നത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുക്കുകയും ഉണ്ടായി.

പ്രസിഡൻറ് : Mrs.Omana Kurian
വൈസ് പ്രസിഡൻറ് : Mrs.Meena J
സെക്രട്ടറി : Mrs. Merlin Biju
ട്രഷറർ : Mrs.Biji Jose

Activities:

1. Conducting meeting on the second Sunday of every month.
2. Praying Chain Rosary / Akhanda japamala every Saturday
3. Daily prayers every month (ex: Psalm 51- March)
4. Distribution of groceries for 2 homes
5. Business promotion day on 5th of every month
6. Visiting the sick and elderly people.

81ooj3ykf2l7677250242024365667
Current Year Activities

1.രൂപത തലത്തിൽ നടത്തിയ വിശുദ്ധ തോമാശ്ലീഹായും ഭാരത സഭയും എന്ന വിഷയത്തിന്റെ Essay competition ൽ ആറ് അമ്മമാർ പങ്കെടുക്കുകയും രൂപതാതലത്തിൽ

Mrs Sijy Poly രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

2.ഇടവകയിൽ വച്ച് നടത്തിയ ബൈബിൾ കലോത്സവത്തിന് മാതൃവേദി അമ്മമാർ ചേർന്ന് ഒരു food stall നടത്തി.

3.മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ Dharmaram ന് അടുത്തുള്ള ASVAS സന്ദർശിക്കുകയും അവിടെ സഹായിക്കുകയും ചെയ്തു.

4.Wings of Martha and Mary, എന്ന രീതിയിൽ SD sisters നടത്തുന്ന കാരണ്യാലയത്തിൽ ദിനംപ്രതി അമ്മമാർ സേവനം ചെയ്യുകയുണ്ടായി.

5.Mandya Diocese അമ്മമാർക്ക് വേണ്ടി ഒരു എക്സിബിഷൻ അമ്മക്കരുത്ത് നടത്തിയതിൽ Holy Family Forane നിന്നും നാല് അമ്മമാർ പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്.

6.Mandya Diocese annual day, La Fiesta 2023, Jala Halli, St. Thomas church ൽ നടത്തിയപ്പോൾ നാൽപതിലേറെ അമ്മമാർ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുക്കുകയുണ്ടായി. The Covenant എന്ന Biblical Tableaux യും HFFC അമ്മമാർ അവതരിപ്പിക്കുകയുണ്ടായി.

7.“യുവാക്കളിലും കുട്ടികളിലും വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗവും അത് മൂലം ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ”എന്ന വിഷയത്തിൽ സൈക്കോളജി Prof. Sr.Anusha SD സെമിനാർ നടത്തി

8.ഹോളി ഫാമിലി ഫൊറോന മാതൃവേദി അമ്മമാർ Stella Madres എന്ന പേരിൽ തങ്ങളുടെ മാതൃദിനം സാഘോഷം കൊണ്ടാടി. വിവിധ കലാപരിപാടികളോടെ നടത്തിയ മാതൃദിനത്തിൽ രൂപതാ ഡയറക്ടർ Rev. Fr. Sebastian Aanchalil പ്രധാന അതിഥി ആയിരുന്നു. രൂപതാ പ്രസിഡണ്ട് Mrs Binny Saji അദ്ധ്യക്ഷ പ്രസംഗം നടത്തി. ഫൊറോനാ വികാരി Rev .Fr. Kuriakose Kallamullil CMI ആശംസാപ്രസംഗം നേർന്നു. Asst.Vicar.Rev. Fr . Vincent Kannanaikkal സമ്മാനദാനം നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു AD ASTRA എന്ന പേരിൽ അമ്മമാർക്കുവേണ്ടി ഒരു സ്പോർട്സ് ഡേയും സംഘടിപ്പിക്കുകയുണ്ടായി.

മാതൃവേദിയുടെ Christmas celebrations, SD convent ൽ വച്ച് ആഘോഷമായി നടത്തുകയുണ്ടായി. അന്നേ ദിവസം secret Santa gift exchange ഉം ഉണ്ടായിരുന്നു.

*ബൈബിൾ പകർത്തിയെഴുത്ത് – ഏശയ്യാപ്രവാചകൻ്റെ പുസ്തകം – രൂപതാ തലത്തിൽ നടത്തിയ മത്സരത്തിൽ ഇടവകയിലെ Mrs.Mary P K മൂന്നാം സ്ഥാനം നേടി.

9.ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി Franciscan sisters നടത്തുന്ന വെങ്കടേശ പുരയിലെ Jyothiseva school for blind children സന്ദർശിക്കുകയും കുട്ടികളോടൊത്ത് കുറച്ച് സമയം ചിലവഴിക്കുകയും ചെയ്തു. Building construction നു വേണ്ടി ഒരു ലക്ഷം രൂപ സംഭാവനയും നൽകി.

10.ഒരു വർഷം കൊണ്ട് പൂർത്തിയാക്കാൻ പറ്റുന്ന Bible reading, സമ്പൂർണ്ണ ബൈബിൾ വായന തുടർന്നുകൊണ്ടുപോകുന്നു.

11.Patron saint ആയ പരി. അമ്മയുടെ തിരുന്നാളുകളിൽ പ്രത്യേക പ്രാർഥനക്കും ദിവ്യബലിയിലെ വായനകൾക്കും മാതൃവേദി അംഗങ്ങൾ നേതൃത്വം നൽകുന്നു

Scroll to Top